ദിവസം ചെല്ലുംതോറും എഴുതാനുള്ള മടി കൂടി കൂടി വരികയാ….
അവസാനം എന്തായാലും ഒരു POST എഴുതണം എന്ന് ഉറച്ചു, അങ്ങനെ ഇന്നു ഇറങ്ങിപ്പുറപ്പിട്ടു……. പരീക്ഷ ചൂടില്‍ നീറിയിരുന്ന ദിനങ്ങളില്‍ ഒന്നായ ആ ദിവസത്തെ കുറിച്ച് തന്നെ എഴുതാം എന്നുറച്ചു. കാരണം അന്ന് എഴുതാന്‍ പുറപ്പിട്ടതായിരുന്നു, എന്‍റെ മടി സമ്മതിച്ചില്ല……
അന്ന് എന്‍റെ രണ്ടാമത്തെ പരീക്ഷ വളരെ ജഗജില്ലിയായി എഴുതി തീരത്താണ് ഞാന്‍ വീട്ടിലേക്കു തിരിച്ചത്. ബസ് ഇറങ്ങി വീട്ടിലേക്കുള്ള എന്‍റെ നടത്തം അന്ന് കണ്ടിരുനെങ്കില്‍, കണ്ടവര്‍ വിചാരിക്കും ഞാന്‍ വഴിയിലെ കല്ലുകളുടെ എണ്ണം എടുക്കുകയാണെന്ന്….. കാരണം അങ്ങനെ താഴേയ്ക്കു മാത്രം നോക്കികൊണ്ടായിരുന്നു നടത്തം.
“എന്തുപറ്റി മകളെ പരീക്ഷ അത്ര മോശം ആയിരുണോ???”
പരിചിത ശബ്ദം കേട്ട് ഞാന്‍ തലയുയര്‍ത്തി നോക്കി. അച്ഛന്‍, കിണറിന്‍റെ ആള്‍മറയുടെ അടുത്ത് നില്‍ക്കുന്നു. ഒഹ്!!! അന്ന് കൂടയുടെ ചുമര് തേക്കാന്‍ പണിക്കാര്‍ വരും എന്ന് പറഞ്ഞിരുന്നു. ഞാന്‍ അത്ഭുതപെട്ടുപോയി, കാരണം പണിക്കാര്‍ രണ്ടു പേരും പിന്നെ ദേവിയേച്ചിയും അച്ഛനും ഒക്കെ ഉണ്ട് അവിടെ എല്ലാവരും നല്ല സംസാരത്തിലും എന്നിട്ടും ഞാന്‍ എന്തെ ഒന്നും അറിഞ്ഞില്ല…….. സാധാരണ അടിപൊളി പരീക്ഷ കഴിഞ്ഞു വരുമ്പോള്‍, പരിച്ചയക്കാരോടൊക്കെ ചിരിച്ചു എന്‍റെ സന്തോഷം പ്രകടമാക്കിയിട്ടാണ് ഞാന്‍ വരാറ്. അന്ന് നേരെ തിരിച്ചു സംഭവിച്ചു.
“ഇല്ലച്ഛാ, നല്ല EXAM ആയിരുന്നു….. ”
എന്‍റെ അമ്മയെയും അച്ഛനെയും പോലെ അവരേ കാണു, കാരണം EXAM മോശം ആണെന് പറഞ്ഞാല്‍ പറയും സാരമില്ല പിന്നെ എഴുതിഎടുക്കാം എന്ന്. വളരെ EASY ആയി അത് പറയാന്‍ വേണ്ടിയാണ് അച്ഛന്‍റെ അപ്പോഴത്തെ ചോദ്യം വന്നത്. പ്രതീക്ഷിക്കാത്ത ഒരുത്തരം കിട്ടിയപ്പോള്‍ അച്ഛന്‍ ഒന്ന് അന്ധാളിച്ചു, ഇവള്‍ക്ക് ഇതെന്തു പറ്റി????
“പിന്നെന്താ മകളെ ഒരു മ്ലാനത????”
അച്ഛന്‍റെ അടുത്ത ചോദ്യം ഉടനെ വന്നു…..
“ആ മരവും മുറിക്കുകയാ അല്ലെ…..”
കുറച്ചു കാലമായി ജപ്പാന്‍ കുടിവെള്ള പദ്ധതി എന്നും പറഞ്ഞു നാടുനീളെ കുഴികീറാന്‍ തുടങ്ങിട്ട്, അതിന്‍റെ പേരില്‍ ഞങ്ങളുടെ നാട്ടിലെ അകെ കൂടെ ഉണ്ടായ WAITING SHELTR ഉം പൊളിച്ചു മാറ്റി. അപ്പൊ പോളിച്ചില്ലായിരുനെങ്കില്‍ അത് തനിയെ നിലം പതിക്കും എന്ന അവസ്ഥയില്‍ ആയിരുന്നു. എന്നാലും പേരിനു ഉണ്ടായിരുന്ന WAITING SHELTR ഉം പോയി.അങ്ങനെ ഞങ്ങളുടെ ഒക്കെ ബസ് കാത്തിരിപ്പ് ആ മരത്തിന്‍റെ കീഴില്‍ ആയി. ആവശ്യത്തിന് വേണ്ട പൊക്കം ഒക്കെ ഉള്ള ആ മരം വളരെ വലുതാണ് എന്ന് പറയാന്‍ വയ്യ.പക്ഷെ വെയിലേല്ക്കാതെ നില്‍ക്കാന്‍ ഒരിടം എന്നതിന് എന്തുകൊണ്ടും ഉത്തമവും ആയിരുന്നു ആ മരം.
അതിന്‍റെ ആയുസ്സ് എണ്ണി തിട്ടപെടുത്തിയതാണെന്ന്തു ഞാന്‍ ആദ്യമേ മനസിലാക്കിയതാണ്. കാരണം അടുത്ത പൈപ്പ് ഇടാന്‍ പോവുന്നു എന്ന് കേട്ടപ്പോള്‍ എല്ലാവരും ചോദിച്ചതാ എവിടെയാ അതിനുള്ള സ്ഥലം എന്ന്. മരം മുറിച്ചവര്‍ സ്ഥലം ഉണ്ടാക്കും എന്ന് അന്നെ തോന്നിയതാ. പക്ഷെ വിചാരിച്ചതിലും നേരത്തെ അതിന്‍റെ ജീവന്‍ അവരെടുത്തു. പാര്‍ട്ടി കെട്ടിടം പോളിക്കാതിരിക്കാന്‍ കാണിക്കുന്ന ശുഷ്കാന്തി ആ മരത്തിന്‍റെ കാര്യത്തില്‍ കാണിച്ചിരുനെങ്കില്‍ എന്ന് ഞാന്‍ കരുതി. കാരണം അതിനു നേരെ കിടക്കുന്ന പാര്‍ട്ടിയുടെ വായനശാലയുടെ ഭാഗം ഇതുവരെ പൊളിച്ചില്ല.
അമ്മാത്ത് ഞങ്ങളുടെ ചില ബന്ധുക്കളുടെ വീട് തോടിനു അക്കരെ ഉണ്ട്. അവിടെയ്ക്ക് പോവാന്‍ ഒന്നുകില്‍ തോട് മുറിച്ചു കടക്കാം അല്ലെങ്കില്‍ പാലം കടന്നും പോവാം. രണ്ടാണേലും വഴിയില്‍ ചെറിയ കാടു ഉണ്ട്. പാലം കടന്നു പോവുന്ന വഴിയില്‍ നല്ല തണ്ടും തടിയും ഉള്ള കുറെ മരങ്ങള്‍ ഉണ്ട്. അവിടെ ശരിക്കും ഒരു കൊടും കാടിന്റെു പ്രതീതിയാണ്.
അമ്മ പറഞ്ഞു കേട്ടിടുണ്ട് പണ്ട് അവിടുത്തെ വല്ല മരവും മുറിക്കാന്‍ തീരുമാനിച്ചാല്‍ എന്‍റെ മുത്തശ്ശനെ കണ്ടു വിവരം പറയുമത്രേ, അപ്പൊ മുത്തശ്ശന്‍ ഒരു അറിയിപ്പ് എഴുതി ഉണ്ടാക്കും, അതു മരം മുറിക്കുന്ന വിവരം മരത്തിലെ അന്തേവാസികളായ പക്ഷിമൃഗാദികളെ അറിയിക്കാനുള്ളതാണ്.എന്നിട്ട് മുറിക്കുനതിനു ഒരു ആഴ്ച മുന്‍പ് മരത്തിനു കീഴെ പോയി ആ അറിയിപ്പ് ഉറക്കെ വായിക്കും. അങ്ങനെ ഒരു വ്യവസ്ഥ നിലനിന്നിരുന്ന നാട്ടിലാണ് ഞങ്ങളുടെ ഏക തണല്‍മരം മുറിക്കുന്നത്. സ്ഥിരം ബസ് കാത്തു അതിനു കീഴെ നില്‍ക്കാറുള്ള ഞാന്‍ പോലും അറിഞ്ഞില്ല. എനിക്ക് ആ മരത്തിനോടുള്ള അടുപ്പം അപ്പോഴേ ഞാന്‍ തിരിച്ചറിഞ്ഞുള്ളു. പലതും നമ്മള്‍ മനസിലാക്കുന്നത് അത് നഷ്ടപെടും എന്ന ഒരു സ്ഥിതിയില്‍ മാത്രമാണ്. ആ മരത്തിനു നേരെയായുള്ള വായനശാലയുടെ മുന്‍വശം ആദ്യത്തെ പൈപ്പ് ഇടുമ്പോള്‍ തന്നെ പൊളിക്കേണ്ടി വരും എന്ന് പറഞ്ഞു കേട്ടതാണ്. പക്ഷെ ആ അവസാനത്തെ മരം മുറിച്ചിട്ടും ആ കേട്ടിടതിനു മാത്രം ഒന്നും സംഭവിച്ചില്ല. തണല്‍മരത്തെക്കാള്‍ വില ആ പാര്‍ട്ടി കെട്ടിടത്തിനു ഉണ്ടെന്ന് ഇപ്പോഴാണ് മനസിലായത്. ആ കെട്ടിടത്തിനു ഒരു കേടുപാടും വരുത്താതെ പൈപ്പ് ഇടല്‍ കര്‍മ്മം ചെയ്ത ആ ശുഷ്കാന്തിയുടെ പത്തില്‍ ഒരു അംശം ആ മരത്തിനു വേണ്ടിയും കാട്ടിയിരുനെങ്കില്‍ എത്രയോ ജീവജാലങ്ങളുടെ ജീവിതം ഇരുട്ടിലാവാതെ രക്ഷപെട്ടെനെ…….
അന്ന് വൈകുന്നേരം ഞാന്‍ COMPUTER NETWORKSമായി മല്ലിടുമ്പോള്‍ ആ മരം അതിന്‍റെ അവസാന നിമിഷങ്ങള്‍ എണ്ണി തീര്‍ക്കുകയായിരുന്നു……….
ജപ്പാന്‍ കുടിവെള്ള പദ്ധതിയും എന്‍റെ തണല്‍ മരവും……
Continue reading ജപ്പാന്‍ കുടിവെള്ള പദ്ധതിയും എന്‍റെ തണല്‍ മരവും…… »
2 comments on ജപ്പാന്‍ കുടിവെള്ള പദ്ധതിയും എന്‍റെ തണല്‍ മരവും……
കോമാളി……..
കോമാളിയാണ് ഞാന്‍ വെറുമൊരു കോമാളി,
എല്ലാവര്ക്കും കണ്ടു രസിക്കാന്‍ പറ്റുന്ന,
എല്ലാവര്ക്കും എന്ത് കൊമാളിത്തരവും
ചെയ്യിക്കാന്‍ പറ്റുന്ന,
വെറും ഒരു കോമാളി……..
അന്നത് വലിയ സംഭവമായി
ഞാന്‍ കൊണ്ടാടി,
ഇന്നതു വെറുമൊരു പേകൂത്ത് മാത്രമായ്…….
ഒരു കോമാളിയുടെ വെറുമൊരു
കോമാളിത്തരം മാത്രമായ്…….
CONTACT LIST
അന്നെഴുതിയ ആ MESSAGE
ഇന്നുമെന്‍റെ DRAFT BOX ല്‍
അത് ഞാന്‍ അന്ന് TYPE ചെയ്യുമ്പോള്‍
എന്‍റെ കണ്ണുകള്‍ നിറഞ്ഞിരുന്നു…..
ഹൃദയം വല്ലാതെ മിടിച്ചിരുന്നു……
പറയാനുള്ളതെല്ലാം ആ ചെറിയ MESSAGE ല്‍
ഞാന്‍ എഴുതി….
എന്‍റെ അപ്പോഴത്തെ സങ്കടങ്ങള്‍.
എന്നാലിന്നും എനിക്കു സങ്കടം
ഉണ്ടാക്കുന്നത് ആ MESSAGE ആണ്.
TYPE ചെയ്തു തീര്‍ന്നു,
SEND OPTION എടുത്തപ്പോള്‍,
എനിയ്ക് ഒരു CONTACT LIST ഇല്ലായിരുന്നു.
EMPTY CONTACT LIST ല്‍ ആരുണ്ട്,
SELECT ചെയ്തു SEND ചെയ്യാന്‍…. ……..?
എന്‍റെ പൗര്‍ണമി
അന്നാദിനം ഞാന്‍ പകലുടനീളം
നിന്നെ കാത്തിരുന്നിട്ടും…..
മറുപടി മൗനമായിട്ടു കൂടിയും….
ഇന്നത്തെ, ധനുമാസ ചന്ദ്രനും,
നിന്‍റെ മുഖമായതെന്തേ……
നിന്‍റെ മൗനത്തിലും ഞാന്‍,
എനിക്കൊരു സമ്മതം, കേട്ടതെന്തേ…..
അമാവാസിയില്‍ നിന്നും
ദിനങ്ങളേറെ താണ്ടി
ഇന്നീ പൗര്‍ണമിയിലും
എന്‍റെ പ്രണയം,
പൂര്‍ണ്ണചന്ദ്രനായ് നിന്നെ
വരിയ്ക്കയാണോ…….
അതോ ഇനിയും
എന്‍റെ പ്രണയം,
ഈ പൗര്‍ണമിയില്‍ നിന്നും
അമാവാസിയിലേക്ക് ചേക്കേറുമോ….???
എന്‍റെ മനസിലെ പ്രണയം.
പൂര്‍ണ്ണചന്ദ്രനായ്,എന്നുമെന്നില്‍
നീ ശോഭ ചോരിയുമോ അതോ,
ഇരുളിന്‍റെ വീഥിയില്‍
പാഴ്കിനാവായിത് മറയുമോ???
വെറുമൊരു അമാവാസി ചന്ദ്രനായ് നീ മായുമോ???
ഇരുളിന്‍റെ മറനീക്കി,
പാല്‍ശോഭ ചൊരിയാന്‍
ഇന്നീ പൗര്‍ണമിയില്‍,
നീ വന്നില്ല.
എനിയെത്ര അമാവാസികള്‍
താണ്ടണം എന്‍റെ പ്രണയം,
നിന്‍റെ പൗര്‍ണമിയിലെത്താന്‍……
അതിന്‍റെ പൂര്‍ണ്ണത കൈവരിയ്ക്കാന്‍…….
നിലാവില്‍ ആരോ….
പൂര്‍ണ്ണചന്ദ്രന്‍റെ ശോഭയില്‍ പോലും,
ആ മുഖം,
എനിയ്ക്കവ്യക്തമായിരുന്നു.
എങ്കിലും,
എന്‍റെ സ്വപ്നത്തില്‍
നിലാവിന്‍റെ വെട്ടത്തില്‍
ഞാനെന്നും കാണാറുള്ള
മുഖവുമായ്
അതിനുള്ള സാദൃശ്യം
വളരെ വ്യക്തമായിരുന്നു,
ആ മുഖം അവ്യക്തമായിട്ടു കൂടിയും…….
THAT LITTLE GIRL……
I was in the bus stand. I was alone , still there were lots of people. Actually that was boring thing, without anyone with me. I was trying to find out someone I know. My search was in vain. My attention was caught by a little cute girl and her younger brother. Her expression showed that she would like to have something. And for that she pressing her mother. But mother didn’t have any attention. As I didn’t have nothing to do,I just concentrated. It was something interesting.
Always children will have this sort of behavior and at the end the parents will fulfill their needs. I have a lots of experience like that. This small girl was different from others. She pressed her mother again. Her Brother was trying to convince her. That was also a different experience for me. I also recognized that she’ll get that thing only from that town. Her mother was saying that she’ll buy that from the other town. But that won’t happen always. She didn’t repeat her need after that. But it seems that she was very sad.

I also felt sorry about her. Then she started acting like taking those things from the shop….. I felt at that time, that I’m also like her. Sure about the fact that I won’t get it, still ‘m trying to have them…….
എന്‍റെ തലവര.
“ഞാന്‍ ആ നമ്പര്‍ ഞാന്‍ DELETE ചെയ്തു…….”
അവള്‍ ചിരിച്ചുകൊണ്ട് പറഞ്ഞു,
“നന്നായി, നമുക്കും ഇല്ലേ നമ്മുടെതായ വില…..”
ഞാന്‍ വെറുതെ ചിരിച്ചു…..
അതിന്‍റെ ആന്തരികാര്‍ത്ഥം മനസിലാക്കി അവള്‍ ചോദിച്ചു,
“നിനക്ക് ആ നമ്പര്‍ BYHEART ആണോ???”
അവള്‍ക്ക് നന്നായറിയാം
അത് എന്‍റെ മനസ്സില്‍ ഒരിയ്ക്കലും മായ്ക്കാന്‍ പറ്റാത്ത,
ഒരാളുടെ തലവര പോലെ,
ഉറച്ചുപോയഒന്നാണെന്നു……
അതെ അതുതന്നെയാണ് എന്‍റെ തലവര…….
ഒരിയ്ക്കലും മായ്ക്കാന്‍ കഴിയാത്ത,
ഞാന്‍ ഒരിയ്ക്കലും മായ്ക്കാന്‍ ഇഷ്ടപെടാത്ത,
എന്‍റെ തലവര……..
വീണ്ടും ഒരു പുതുവര്‍ഷം…..
എഴുനേറ്റതു മുതല്‍ ഈ ഒരു തലവാചകവും വച്ച് എന്താ എഴുതേണ്ടത് എന്നറിയാതെ ഇരിയ്ക്കുകയാണ് ഞാന്‍. എന്തൊക്കയോ എഴുതി നോക്കി. ഒന്നും ശരിയാവുന്നില്ല……
2011 നെ കുറിച്ച് എഴുതിയാലോ….. എന്ത് എഴുതും???? ചേച്ചി ഗിഫ്റ്റ് തന്നതോ, അല്ല……. വേണ്ട അതൊന്നും ശരിയാവത്തില്ല.
2012ല്‍ ചെയ്യാനായി ഞാന്‍ എടുത്ത തീരുമാനങ്ങളായാലോ…… അകെ കൂടെ ഞാന്‍ ഒരു തീരുമാനം മാത്രമേ എടുത്തിട്ടുള്ളൂ. “അനാവശ്യമായി സങ്കടപ്പെടുന്നത് നിര്‍ത്തുക.” ഒന്നേ ഉള്ളുവെങ്കിലും ഇതു നടപ്പിലാക്കാന്‍ ഇത്തിരി പ്രയാസം ആണെന്ന് എനിയ്ക്കറിയാം, കാരണം ഈ പറഞ്ഞത് എന്‍റെ ഏറ്റവും വല്യ HOBBY ആണ്….. ![]()
ഒന്നും രസമില്ലെന്നെ…….. എന്തെഴുതും…… ഒരു STARTING TROUBLE ![]()
എഴുതാന്‍ ഒന്നും ഇല്ലാതെ ഞാന്‍ 2012 ലേക്ക് കടക്കുകയാണ്……
ഈ വര്‍ഷം മുഴുവന്‍ എഴുതാന്‍ ഉള്ളതുകൊണ്ടാവണം ഈ തുടക്കത്തിലേ ഇല്ലായ്മ എന്ന് പ്രത്യശിയ്ക്കം………
ലോകത്തിലെ എല്ലവര്‍ക്കും ഈ വര്‍ഷം ഒരു നല്ല വര്‍ഷം ആവാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ട്. ഞാന്‍ ഈ വര്‍ഷത്തെ എന്‍റെ ആദ്യത്തെ POST ഇവിടെ ഉപസംഹരിയ്ക്കുന്നു……
SURPRISE GIFT……..
ഇന്നാണ് എന്‍റെ പിറന്നാള്‍ ദിവസത്തെ കുറിച്ച് എഴുതാന്‍ പറ്റിയ ദിവസം എന്ന് തോനുന്നു…..കാരണം, ഇന്നു എന്‍റെ HAPPY ‘BIRTHDAY’ ആണ്. ഈ വര്‍ഷത്തെ അവസാനത്തെ ഞായറാഴ്ചയുടെ തൊട്ടു മുന്‍പത്തെ ഞായറാഴ്ചയായിരുന്നു എന്‍റെ പിറന്നാള്‍… . ആ പിറന്നാള്‍ ദിനം എന്നെന്നും ഓര്‍ക്കാനും മാത്രമുള്ള ഒരു ദിവസം ആയതിനു കാരണം അന്നെനിക്ക് കിട്ടിയ ഒരു SURPRISE GIFT ആയിരുന്നു, അത് തന്നത് ഞാന്‍ എപ്പോഴും പരാതി പറയാറുള്ള ഒരാളും….പൊതുവേ കരഞ്ഞും കണ്ണീരോലിപിച്ചും കടന്നുപ്പോവാറുള്ള പിറന്നാള്‍ ദിനത്തില്‍ നിന്നും വ്യത്യസ്തമായി ഒരു നല്ല പിറന്നാള്‍ അന്ന് എനിയ്കുണ്ടായി…….
കൂട്ടുകാരി.
അവളോട് ഞാനോ,
എന്നോട് അവളോ,
ചോദിച്ചതായി ഓര്‍മ്മയില്ല….
“നീ എന്‍റെ സുഹൃത്ത് ആവുമോ?” എന്ന്…..
ഒരു നാള്‍ അവള്‍ പറഞ്ഞു,“നീ എന്‍റെ .
ഏറ്റവും അടുത്ത സുഹൃത്ത് ആണെന്ന്
എനിയ്ക്കിപ്പോള്‍ തോന്നുന്നു…”
അതിനും എത്രയോ മുന്‍പേ
അവള്‍ എനിയ്ക്കും,
ഞാന്‍ അവള്‍ക്കും,
അടുത്ത സുഹൃത്ത് ആയികഴിഞ്ഞിരുന്നു
എന്നത് ഞാന്‍ അപ്പോള്‍
വ്യക്തമായി തിരിച്ചറിഞ്ഞു…….
